chancellor bill
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ രാജ്ഭവനില്‍
ബില്ലില്‍ ഗവര്‍ണറുടെ നീക്കം ഏവരും ഉറ്റുനോക്കുന്നുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ രാജ്ഭവനിലെത്തി. കഴിഞ്ഞ 13നാണ് നിയമസഭ ഭേദഗതികളോടെ ബില്‍ പാസ്സാക്കിയത്. ഒമ്പത് ദിവസത്തിന് ശേഷമാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലവില്‍ സംസ്ഥാനത്തില്ല. അടുത്ത മാസം രണ്ടാം തീയതി മാത്രമാണ് രാജ്ഭവനിലെത്തുക. തിരികെയെത്തിയാലും ബില്ലില്‍ ഉടനെ ഒപ്പുവെക്കാന്‍ സാധ്യതയില്ല.
താനുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തേ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ബില്ലില്‍ ഗവര്‍ണറുടെ നീക്കം ഏവരും ഉറ്റുനോക്കുന്നുണ്ട്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറുമായി തുറന്ന യുദ്ധത്തിലായിരുന്നു നാളുകളേറെയായി ഗവര്‍ണര്‍.
---- facebook comment plugin here -----