governor
ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കും: ഗവര്‍ണര്‍
ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുക എന്നതു തന്റെ ഉത്തരവാദിത്തം
ന്യൂഡല്‍ഹി | കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കും.
ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുക എന്ന തന്റെ ഉത്തരവാദിത്തം ഉടനെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളം സമീപിച്ചാലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് ഓരോരുത്തരുടെയും അവകാശമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
---- facebook comment plugin here -----