Connect with us

govt& governor conflict

ബില്ലുകള്‍ ഒപ്പിടില്ല; ഗവര്‍ണറുടെ അഭിപ്രായം സ്വാഗതം ചെയ്ത് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത ബില്ലും, സര്‍വകലാ ശാലാ ബില്ലും ഒപ്പ് വെക്കില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു.

ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ മുഖ്യമന്ത്രി സമീപിച്ചത് കേരള ചരിത്രത്തിലുണ്ടാകാത്ത സംഭവമാണ്. കണ്ണൂര്‍ സര്‍വകലാശാല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. എന്നാല്‍ രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. ഈ നാടകത്തില്‍ പ്രതിപക്ഷമില്ല. 2019ല്‍ നടന്ന കാര്യം ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത് എന്താണെന്നറിയില്ല. അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണ്.

എപ്പോഴും പ്രോട്ടോകോളിനെക്കുറിച്ച് പറയുന്ന ഗവര്‍ണര്‍ ആര്‍ എസ് എസ് നേതാവിന പോയി കണ്ടപ്പോള്‍  എന്ത് പ്രോട്ടോകോളാണ് പാലിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ഇതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Latest