2002 ലെ ഗുജറാത്ത് വംശഹത്യാ സംഭവത്തിലെ ഏറ്റവും നടുക്കമുളവാക്കിയ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. വിട്ടയച്ച 11 പ്രതികളെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സി പി എം നേതാവ് സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. കുറ്റവാളികളെ വിട്ടയക്കാനുള്ള നിയമപരമായ അധികാരം ഗുജറാത്ത് സര്‍ക്കാറിനുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇത് സംബന്ധിച്ച മറുപടി നല്‍കാനാണ് ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വീഡിയോ കാണാം
---- facebook comment plugin here -----