Connect with us

Kerala

ബീമാപള്ളി ഉറൂസ് നാളെ മുതൽ; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | ബീമാപള്ളി ദര്‍ഗ്ഗാ ഷരീഫ് വാര്‍ഷിക ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെയാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്.

ഡിസംബര്‍ മൂന്നിന് രാവിലെ എട്ടിന് പ്രാര്‍ഥനയും തുടര്‍ന്ന് നഗരപ്രദക്ഷിണവും നടക്കും. 10.30ന് സമൂഹ പ്രാര്‍ഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. 11 മണിക്ക് ജമാഅത്ത് പ്രസിഡന്റ് എം പി അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവര്‍ പതാക ഉയര്‍ത്തും. ഡിസംബര്‍ 12ാം തിയ്യതി വരെ എല്ലാ ദിവസവും രാത്രി 9.30 മുതല്‍ മതപ്രഭാഷണവും ഉണ്ടായിരിക്കും.

ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഉറൂസ് നടത്തിപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒ വിയെ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറൂസ് ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ബീമാപ്പള്ളിയിലേക്ക് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുമെന്നാണ് വിവരം.

 

 

Latest