binni immatty
ബിന്നി ഇമ്മട്ടി അന്തരിച്ചു
തൃശൂരിലെ ബിന്നി ടവര്‍ ഉടമയാണ്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍ | വ്യാപാര പ്രമുഖനും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവും സി പി എം തൃശൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതം മൂലം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആയായിരുന്നു അന്ത്യം.
തൃശൂരിലെ ബിന്നി ടവര്‍ ഉടമയാണ്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് അംഗം, പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ്, വ്യാപാരി – വ്യവസായി കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനര്‍, തൃശൂര്‍ ശിശുക്ഷേമ ജില്ലാ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം, നാസിക് ഡോള്‍ ഓണേഴ്‌സ് സമിതി സംസ്ഥാന രക്ഷാധികാരി, റഗ്ബി അസോസിയേഷന്‍ തൃശൂര്‍ രക്ഷാധികാരി, ബിന്നി ഇമ്മട്ടി ക്രിയേഷന്‍സില്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍, കലാനിലയം കൃഷ്ണന്‍നായര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍, പാര്‍ട്ട് ഒ എന്‍ ഒ ഫിലിംസ് തൃശൂര്‍ രക്ഷാധികാരി, കേരള ബേസ്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂര്‍ ഹോക്കി അസോസിയേഷന്‍ രക്ഷാധികാരി, യുനൈറ്റഡ് പിജിയണ്‍ ക്ലബ് രക്ഷാധികാരി, പി ജെ ആന്റണി അവാര്‍ഡ് ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിമുകളുടെ രക്ഷാധികാരി, സംഗമം സാംസ്‌കാരിക വേദി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
പൂങ്കുന്നം ഇമ്മട്ടി വീട്ടില്‍ പരേതനായ ജോസഫിന്റെയും പരേതയായ മേരിയുടെയും മകനാണ് ബിന്നി ഇമ്മട്ടി. സഹോദരങ്ങള്‍: ബാബു, ഫിന്നി, ലീന.