cpi
ആനിരാജ പറയുന്നതല്ല സി പി ഐ നിലപാടെന്ന് ബിനോയ് വിശ്വം
പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. സി പി ഐയെയും സി പി എമ്മിനെയും തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട.
തിരുവനന്തപുരം | കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം മുകേഷ് എം എല്‍ എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആനിരാജ പാര്‍ട്ടിയുടെ ദേശീയ നേതാവാണ്. വിഷയത്തില്‍ സി പി ഐ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. സി പി ഐയെയും സി പി എമ്മിനെയും തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട.
ഇടതുസര്‍ക്കാര്‍ സ്ത്രീകളുടെ ഭാഗത്താണെന്ന് സി പി ഐക്ക് ഉറപ്പുണ്ട്. ഇതേ ആരോപണം നേരിടുന്ന എം എല്‍ എമാര്‍ കോണ്‍ഗ്രസിലുണ്ട്. ആരോപണം ഉയര്‍ന്നു എന്നതുകൊണ്ട് തിടുക്കം കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.