govt& governor conflict
ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്
ഗവര്‍ണര്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്ന് കരുതിയാല്‍ തെറ്റില്ല: എം വി ഗോവിന്ദന്‍
ന്യൂഡല്‍ഹി / തിരുവനന്തപുരം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് സി പി ഐ നേതാവ് ബിനോയ് വിശ്വം എം പി. സംസ്ഥാനത്തെ ഭരണത്തില്‍ ഇടപെടരുതെന്ന് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്ന് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വര്‍ണര്‍ രാജ്ഭവന്‍ ആര്‍ എസ് എസ് ക്യാമ്പാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
അതിനിടെ ഗവര്‍ണറെ കടന്നക്രമിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഗവര്‍ണര്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്ന് കരുതിയാല്‍ തെറ്റില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എസ് എസ് സേവകനാകരുത്. ഗവര്‍ണറുടെ പദവിക്ക് ചേര്‍ന്നതല്ല ഇത്. ഗവര്‍ണറുടെ കൈവശമുള്ള ബില്ലുകളില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.