Connect with us

Kerala

25 ലക്ഷത്തിന് ഏറനാട് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റേത്; സിപിഐ വ്യാപകമായി പണം പിരിക്കുന്നു: പി വി അന്‍വര്‍ എംഎല്‍എ

യൂനസ് കുഞ്ഞുവഴിയാണ് സിപിഐ ഈ പണം കൈപറ്റിയത്.

Published

|

Last Updated

മലപ്പുറം | മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിപിഐക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടിയെന്ന് പി പി അന്‍വര്‍ ആരോപിച്ചു. 2011ലെ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ തന്നെ ഇടതുസ്ഥാനാര്‍ഥിയാക്കിയാല്‍ ലീഗ് സ്ഥാനാര്‍ത്ഥി തോല്‍ക്കും എന്നതിനാല്‍ തന്നെ പിന്തുണയ്ക്കാതിരിക്കാന്‍ ലീഗില്‍ നിന്ന് സിപിഐ 25 ലക്ഷം രൂപ വാങ്ങി. യൂനസ് കുഞ്ഞുവഴിയാണ് സിപിഐ ഈ പണം കൈപറ്റിയത്. ഇക്കാര്യത്തില്‍ സിപിഐയെ വെല്ലുവിളിക്കുന്നു. ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് അന്‍വര്‍ ചോദിച്ചു.

ഇടതുപക്ഷ മുന്നണിയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. ജയിച്ചാല്‍ ഘഉഎ പാര്‍ലമെന്ററി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുമെന്ന് 50 രൂപ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കണമെന്ന് പറഞ്ഞു.

സിപിഐ പണം കൈപ്പറ്റിയതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ട്. വെളിയം ഭാര്‍ഗവാനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. അന്ന് ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ നാട്ടുകാര്‍ക്ക് പോലും അറില്ലായിരുന്നു. താന്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ടായിരുന്നു. സീറ്റ് വില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ- അന്‍വര്‍ പറഞ്ഞു.

വയനാട്ടില്‍ ആനി രാജ സ്ഥാനാര്‍ഥിയായപ്പോള്‍ പിരിച്ച പണത്തില്‍ നിന്നും ഒരു രൂപ പോലും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കിയില്ല. ക്വാറി ഉടമകളില്‍ നിന്നും ധനികരായ ബിസിനസുകാരില്‍ നിന്നും സിപിഐ വന്‍ തോതില്‍ പണം കൈപ്പറ്റി. മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പണം കൈപ്പറ്റിയെന്നും അന്‍വര്‍ ആരോപിച്ചു.

പണം നല്‍കിയാല്‍ ഏത് ഭൂമിയും നികത്തി കൊടുക്കും. ഭൂമിതരം മാറ്റത്തിന്റെ മറവില്‍ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എഡിജിപി വിഷയത്തില്‍ അവര്‍ക്ക് നിലപാടില്ലെന്നും അന്‍വര്‍ പറഞ്ഞു

പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്നായിരുന്നു ബിനോയ് വിശ്വം വിമര്‍ശിച്ചത്. അന്‍വറിനെ പോലുള്ള ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച് സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി. ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത് ലവലേശം മാറിയിട്ടില്ല. അപ്പോള്‍ അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ അന്‍വറെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest