Connect with us

National

ബിപിന്‍ റാവത്ത് ഇനി ജ്വലിക്കുന്ന ഓര്‍മ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ധീരനായ സൈനിക മേധാവിക്കും ഭാര്യക്കും രാജ്യം ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും പത്‌നി മധുലിക റാവത്തിനും ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ 17 ഗണ്‍ സല്യൂട്ടോടെയാണ് രാജ്യം അന്ത്യാഭിവാദ്യമേകിയത്. ഒരേ ചിതയിലാണ് ഇരുവര്‍ക്കും അന്ത്യവിശ്രമമൊരുക്കിയത്. മക്കളായ കൃതികയും തരിണിയും ചിതക്ക് തീകൊളുത്തി. തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും ഭൗതിക ദേഹം 4.45നാണ് ചിതയിലേക്കെടുത്തത്.

നാല് മുതല്‍ അഞ്ച് വരെ അന്തിമോപചാര ചടങ്ങുകള്‍ നടന്നു. 4.15 മുതല്‍ 4.30 വരെ കുടുംബാംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ധീര സൈനികനും പത്നിക്കും യാത്രാമൊഴിയേകാന്‍ മന്ത്രിമാരും വിവിധ മേഖലകളിലെ നേതാക്കളും വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയവരും ഉന്നത സൈനികോദ്യോഗസ്ഥരും പൊതു ജനങ്ങളുമടക്കം ആയിരക്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്.

 

Latest