Health
ബൈപോളാർ ഡിസോഡർ; ലക്ഷണങ്ങളും കാരണങ്ങളും
ഈ അസുഖം ഏതു പ്രായത്തിലും തുടങ്ങാം. എന്നാൽ സാധാരണയായി കൗമാര പ്രായത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആണ് കണ്ടുപിടിക്കപ്പെടുന്നത്.
മുൻപ് മാനിക് ഡിപ്രഷൻ എന്ന് പേരിൽ അറിയപ്പെട്ടിരുന്ന ബൈപോളാർ ഡിസോഡർ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു മാനസിക അവസ്ഥയാണ്. ചിന്തകളെയും മനസ്സിന്റെ ആരോഗ്യത്തെയും ഒക്കെ ബാധിക്കുന്ന ഈ അസുഖം ഇപ്പോൾ ഒരുപാട് പേരിൽ കണ്ടുവരുന്നുണ്ട്. മാനിയ അല്ലെങ്കിൽ ഹൈപ്പോമാനിയ എന്നും ഇതിനെ വിളിക്കുന്നുണ്ട്. ചിലപ്പോൾ വൈകാരിക ഉയർച്ചയും വിഷാദവും ഒക്കെ ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ഹൈപ്പോമാനിയ ആളുകളിൽ കാണപ്പെടുന്നത് മാനിയയെക്കാൾ കുറവായാണ്.
നിങ്ങളുടെ മൂഡുകളിൽ ഉണ്ടാകുന്ന ആവേശവും സന്തോഷവും പെട്ടെന്നുള്ള കുതിച്ചുചാട്ടവും ഊർജ്ജ കൂടുതലും അസ്വസ്ഥതയും ഉറക്കമില്ലായ്മയും അധിക ഉറക്കവും ഒക്കെ ബൈപോളാർ ഡിസോഡറിന്റെലക്ഷണങ്ങൾ അയേക്കാം.
എല്ലാ കാര്യങ്ങളിലും മന്ദഗതിയോ അസ്വസ്ഥതയോ അനുഭവപ്പെടുക. കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എടുക്കുന്നതിനും ഉള്ള ബുദ്ധിമുട്ട്. ഉറക്കക്കുറവ്. നേരത്തെ എഴുന്നേറ്റു പോകുക. അല്ലെങ്കിൽ അമിതമായി ഉറങ്ങുക എന്നിവയെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. ബൈ പോളാർ വൺ ഡിസോഡർ, ബൈപോളാർ ടു ഡിസോഡർ, സൈക്ലോതിമിയ, മറ്റു വിവിധ ഉപ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി തരത്തിലുള്ള ബൈപോളാർ അനുബന്ധ അസുഖങ്ങളുണ്ട്.
ഈ അസുഖം ഏതു പ്രായത്തിലും തുടങ്ങാം. എന്നാൽ സാധാരണയായി കൗമാര പ്രായത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആണ് കണ്ടുപിടിക്കപ്പെടുന്നത്. പാരമ്പര്യമായി ബൈപോളാർ ഡിസോഡർ ഉള്ളവരും. ചുറ്റുപാടുകളിൽ നിന്ന് ബൈപോളാർ രോഗം ഉടലെടുക്കുന്നവരും നമുക്കിടയിലുണ്ട്. വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗവും ചിലപ്പോൾ ആളുകളെ ബൈപ്പോളാർ രോഗത്തിന് അടിമയാക്കിയേക്കാം. പ്രിയപ്പെട്ട ഒരാളുടെ മരണം പോലെയുള്ള സമ്മർദ്ദ പൂർണമായ സംഭവങ്ങളും, നിരന്തര സമ്മർദ്ദങ്ങളും രോഗലക്ഷണങ്ങൾ കൂട്ടിയേക്കാം. ബൈപോളാറിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണ് പ്രധാനം.