Connect with us

Kerala

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

പക്ഷിപ്പനി ബാധിത മേഖലകളില്‍ മാംസം, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും തടഞ്ഞു. ജില്ലാ കളക്ടര്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ ചെറുതന പഞ്ചായത്തിലെ ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും. എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും ചെറുതന പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി ബാധിത മേഖലകളില്‍ മാംസം, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും തടഞ്ഞു. ജില്ലാ കളക്ടര്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.

താറാവുകള്‍ ചത്ത സാഹചര്യത്തില്‍ ഭോപ്പാലിലെ കേന്ദ്ര ലാബില്‍ പരിശോധിച്ച സാമ്പിളുകള്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് രോഗബാധ്യതമേഖലകളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാന്‍ തീരുമാനമായത്.

Latest