Connect with us

Kerala

പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക അടുത്തയാഴ്ച വിതരണം ചെയ്യും

ആലപ്പുഴ ജില്ലയിലെ 899ഉം പത്തനംതിട്ടയിലെ 48ഉം കോട്ടയത്തെ 213ഉം കര്‍ഷകര്‍ക്കായി 3.06 കോടി രൂപയാണ് വിതരണം ചെയ്യുന്നത്

Published

|

Last Updated

തിരുവനന്തപുരം | പക്ഷിപ്പനി കാരണം കോഴി, താറാവ് ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍ ചത്തവര്‍ക്കും കൊന്നൊടുക്കേണ്ടിവന്നവര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ആലപ്പുഴ ജില്ലയിലെ 899 കര്‍ഷകര്‍ക്കും പത്തനംതിട്ടയിലെ 48 കര്‍ഷകര്‍ക്കും കോട്ടയത്തെ 213 കര്‍ഷകര്‍ക്കുമായി 3.06 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. ധനകാര്യ വകുപ്പില്‍ നിന്ന് ഇന്ന് ക്ലിയറന്‍സ് ലഭിക്കുകയും ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കയും ചെയ്തു കഴിഞ്ഞു.

2024 ഏപ്രില്‍ മാസത്തില്‍ ആലപ്പുഴ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് പടര്‍ന്നുപിടിക്കുകയും സര്‍ക്കാര്‍ ഫാമുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കനത്ത സാമ്പത്തിക നഷ്ടം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2024ല്‍ പക്ഷിപ്പനി ബാധിച്ച് 63,208 പക്ഷികള്‍ ചാവുകയും പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായി 1,92,628 പക്ഷികളെ കള്‍ ചെയ്യുകയും 99,104 കിലോ തീറ്റയും 41,162 മുട്ടകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ പക്ഷിപ്പനി ബാധ മൂലം സര്‍ക്കാര്‍ ഫാമുകളില്‍ 80 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest