Connect with us

Kerala

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി

പ്രദേശത്തെ ഏകദേശം 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, ചെന്നിത്തല എന്നീ രണ്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഏകദേശം 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ഇതിനായുള്ള കള്ളിങ് നടപടികള്‍ നാളെത്തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (പക്ഷിപ്പനി) എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്.

ഈ പ്രദേശങ്ങളില്‍ ദ്രുതകര്‍മസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Avian influenza H5N1 has been confirmed in Ambalapuzha North and Chennithala panchayats of Alappuzha district. Authorities will cull around 26,000 domestic birds starting tomorrow using rapid response teams. Officials confirmed no human transmission so far and urged strict vigilance.

Latest