Connect with us

Kerala

കോട്ടയം പായിപ്പാട് പക്ഷിപ്പനി സ്ഥിരീകരിച്ചു

ഔസേപ്പ് അഞ്ചരമാസം പ്രായമുള്ള 18,000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്.

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാട് പഞ്ചായത്തില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്ന കര്‍ഷകന്റെ താറാവുകള്‍ കഴിഞ്ഞദിവസമാണ് കൂട്ടത്തോടെ ചത്തത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

ഔസേപ്പ് അഞ്ചരമാസം പ്രായമുള്ള 18,000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇവയെ ദയാവധത്തിന് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. പായിപ്പാടിന്റെ സമീപ പഞ്ചായത്തുകളില്‍ പക്ഷികളുടെ വില്‍പ്പന താല്‍കാലികമായി നിരോധിച്ചിട്ടുണ്ട്.

Latest