Connect with us

Kerala

പക്ഷിപ്പനി; പള്ളിപ്പുറത്ത് ഇന്ന് 34,033 പക്ഷികളെ കൊന്നൊടുക്കും

പൊതുജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

Published

|

Last Updated

ആലപ്പുഴ| ചേന്നം പള്ളിപ്പറം പഞ്ചായത്തിൽ കൂടുതൽ വളർത്തു പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് കള്ളിംഗ് നടത്തും. 10 വാർഡുകളിൽ നിന്നായി 34,033 പക്ഷികളെ കൊന്ന് സംസ്കരിക്കുന്ന നടപടി ഇന്ന് പൂർത്തിയാക്കും.

3,11,15 എന്നീ വർഡുകളിലാണ്   പക്ഷികളിൽ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 34033 പക്ഷികളെയാണ് കൊന്ന് സംസ്ക്കരിക്കുന്നത്. കോഴി ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന്‌ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പള്ളിപ്പുറത്ത് കാക്കയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. സമീപ പഞ്ചായത്തായ തൈക്കാട്ടുശേരിയിൽ നിന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള 50 പേർ അടങ്ങുന്ന ദ്രുതപ്രതികരണ സംഘമാണ് കള്ളിംഗ് നടത്തുന്നത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് വിജന മായ സ്ഥലത്തുവച്ച് കത്തിച്ച് കളയുകയാണ് ചെയ്യുക. കത്തിക്കൽ പൂർത്തിയായ ശേഷം പ്രത്യേക സംഘമെത്തി അണുനശീകരണവും കോമ്പിങും നടത്തും. കള്ളിമ്ഗിന് വിധേയമാക്കുന്ന പക്ഷികളുടെ എണ്ണത്തിനനുസരിച്ച് മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നൽകും. രോഗവ്യാപനം തടയുന്നതിന് കള്ളിംഗ് അനിവാര്യമാണെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് സുധീഷ് അഭ്യർത്ഥിച്ചു.