Connect with us

Kerala

പക്ഷിപ്പനി; ഹരിപ്പാട് ഇന്ന് 20,471 താറാവുകളെ കൊന്നൊടുക്കും

ഇന്ന് മുതല്‍ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും എല്ലാ പക്ഷികളെയും കൊന്നുടുക്കുന്ന നടപടികള്‍ ആരംഭിക്കും

Published

|

Last Updated

ആലപ്പുഴ |  പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ഇന്നും തുടരും. ഇന്നലെ മാത്രം 15,695 താറാവുകളെ കൊന്നു. വഴുതാനും പാടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ രാത്രിവരെ കള്ളിങ്ങ് നടന്നു.

ഇന്ന് മുതല്‍ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും എല്ലാ പക്ഷികളെയും കൊന്നുടുക്കുന്ന നടപടികള്‍ ആരംഭിക്കും.20,471 താറാവുകളെയാണ് ഇന്ന് കൊന്നൊടുക്കുന്നത്. വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്.താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ വച്ച് കത്തിച്ച് കളയുകയാണ് (കള്ളിങ്ങ്) ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍ ആര്‍ റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. കള്ളിങ്ങ് നടക്കുന്ന പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

Latest