National
തെലങ്കാനയിൽ വീണ്ടും പക്ഷിപ്പനി
സംഗറെഡ്ഡിയില്‍ 7000 കോഴികളും മേദക്കില്‍ 1000 കോഴികളുമാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ച് ചത്തത്.

ഹൈദരാബാദ് | തെലങ്കാനയില്‍ വീണ്ടും പക്ഷിപ്പനി ഭീതി.രണ്ട് ജില്ലകളിലായി 8000ത്തോളം കോഴികള്‍ ചത്തതായാണ് റിപോര്‍ട്ട്. സംഗറെഡ്ഡി, മേദക് ജില്ലകളിലായാണ് കോഴികള്‍ വ്യാപകമായി ചത്തൊടുങ്ങിയത്.
സംഗറെഡ്ഡിയില്‍ 7000 കോഴികളും മേദക്കില്‍ 1000 കോഴികളുമാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ച് ചത്തത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ വി. കൃഷ്ണയും സംഘവും കോഴിഫാം സന്ദര്‍ശിച്ച് വ്യാപനം തടയുന്നതിനുള്ള ശുചിത്വ നടപടികള്‍ സ്വീകരിക്കുകയും ചത്ത കോഴികളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.
ഫെബ്രുവരി 23നാണ് നെലപട്‌ല ഗ്രാമത്തില്‍ ആദ്യത്തെ പക്ഷിപ്പനി കേസ് റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും സമാനമായ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെ കോഴിഫാമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.