Connect with us

Kerala

മാസപ്പിറവി: സിറാജ് ലൈവില്‍ ഇന്ന് പ്രത്യേക തത്സമയ പരിപാടി

വൈകീട്ട് അഞ്ചര മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവരുടെ മാസപ്പിറവി സംബന്ധിച്ച അറിയിപ്പുകള്‍ തത്സമയം ലഭ്യമാക്കും.

Published

|

Last Updated

കോഴിക്കോട് | ശവ്വാല്‍ മാസപ്പിറവി ദര്‍ശനത്തോടനുബന്ധിച്ച് സിറാജ് ലൈവില്‍ ഇന്ന് പ്രത്യേക തത്സമയ പരിപാടി സംപ്രേഷണം ചെയ്യും. വൈകീട്ട് അഞ്ചര മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവരുടെ മാസപ്പിറവി സംബന്ധിച്ച അറിയിപ്പുകള്‍ തത്സമയം ലഭ്യമാക്കും.

ഇതോടൊപ്പം ഫിത്വര്‍ സക്കാത്ത് ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രേക്ഷകര്‍ക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാകും. യൂട്യൂബ്, ഫേസ്ബുക്ക് കമന്റ് ബോക്‌സുകള്‍ വഴി പ്രേക്ഷകര്‍ക്ക് സംശയങ്ങള്‍ ചോദിക്കാം. ചോദ്യങ്ങള്‍ക്ക് സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി മേല്‍മുറി ഉള്‍പ്പെടെ പണ്ഡിതര്‍ മറുപടി നല്‍കും.

കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നിന്നാണ് തത്സമയ സംപ്രേഷണം. സിറാജ് ലൈവിന്റെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളില്‍ പരിപാടി വീക്ഷിക്കാം.