knife attack
ജന്മദിനാഘോഷത്തില്‍ കത്തിക്കുത്ത്; രണ്ടുപേരുടെ നിലഗുരുതരം
മൂന്നു പേര്‍ പിടിയില്‍
തിരുവനന്തപുരം | ജന്മദിനാഘോഷ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്റില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയില്‍ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ ഷാലുവിന് ശ്വാസകോശത്തിലും സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ചികിത്സയിലാണ്.
ഷാലുവും സൂരജും അപകട നില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----