Kerala
അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു; മോദിക്കെതിരെ പരോക്ഷ വിമര്‍ശം
ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തയാണ് വിമർശമുന്നയിച്ചത്
തൃശൂര്‍ | ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ്.
അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നുവെന്ന് യൂഹാനോന്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
പാലക്കാട്ട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ സംഘ്പരിവാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആസ്ഥാനത്തെ ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്തിരുന്നു.
---- facebook comment plugin here -----