Connect with us

Poem

ബിസ്മി

മുത്തുനബിയേ ചെറുതും വലുതും കാട്ടിത്തന്നവരേ, സലാം...സലാം....സലാം....

Published

|

Last Updated

ബിസ്മി ഒരു പാഠമാണ്.
എല്ലാ അറിവിന്റെയും ആദ്യാക്ഷരം.
എല്ലാ തുടക്കത്തിന്റെയും
ബഹുവചനം.

ഉമ്മ പറയും,
ബിസ്മി ചൊല്ലണം.
പല്ല് തേപ്പു മുതൽ
ഭക്ഷണം വരെ.
അദബ്, അച്ചടക്കം,
ശീലമാക്കണം.

ഉമ്മക്ക് എവിടുന്നു കിട്ടി ഈ പാഠങ്ങൾ?
അതൊരു പരമ്പരയാണ്.

അറിവ്, സ്നേഹം,
അനുകമ്പ, അനുസരണ.
ഒടുവിൽ ഓതിത്തന്നു,
ഉമ്മയുടെ കാലടിയിലാണ് സ്വർഗം.

ഉമ്മ പറയും,
ആമ ഇഴയുന്നു,
ആന നടക്കുന്നു,
ഓരോരോ മന്ദതയിൽ.
ഓർക്കുമ്പോൾ
ഒന്ന് കരയിലും വെള്ളത്തിലും.
എന്നിട്ടും രണ്ടിനും വേഗം കുറവ്.
ആന എത്ര വലിയ മൃഗം.

മുത്തുനബിയേ
ചെറുതും വലുതും കാട്ടിത്തന്നവരേ,
സലാം…സലാം….സലാം….
അങ്ങ് ഭക്ഷണകാര്യത്തിൽപ്പോലും
എത്ര വൃത്തി.
ഒരു വറ്റുപോലും താഴെ വീഴരുത്.
ഒരുമ ഒരു ബലമാണ്.
ബിസ്മി അതിന്റെ തൂണും.

കഥാകാരൻ

Latest