Kerala
കാട്ടുപോത്തിന്റെ ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും.
കോട്ടയം | കാട്ടുപോത്ത് കൊലപ്പെടുത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി മരണപ്പെട്ടവരുടെ കുടുംബത്തിനാണ് ജില്ലാ കലക്ടര്‍ ജയശ്രീ ധനസഹായം പ്രഖ്യാപിച്ചത്. ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും.
കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന് ശിപാര്‍ശ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ജയശ്രീ പറഞ്ഞു.
ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ചക്കകം ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങിയാല്‍ വെടിവെക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും യോഗം ചേര്‍ന്ന് ആവശ്യമെങ്കില്‍ അനുമതി നീട്ടി നല്‍കും. പ്രദേശത്ത് ആര്‍ ആര്‍ ടി ഫോഴ്‌സിനെ നിയോഗിക്കും.