Connect with us

Business

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ല: ധനമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ന് പാര്‍ലമെന്റിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഏറ്റവും മൂല്യമേറിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ആദ്യത്തെ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇന്ന് പാര്‍ലമെന്റിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി ആന്റ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രസ്തുത ബില്ലിലൂടെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് നിയമപരിരക്ഷ ഇപ്പോഴില്ല. എന്നാല്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്. 2018ല്‍ കേന്ദ്രം ക്രിപ്‌റ്റോ ഇടുപാടുകള്‍ പൂര്‍ണ്ണമായും വിലക്കിയിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് മാസത്തില്‍ സുപ്രീം കോടതി ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ക്രിപ്‌റ്റോകറന്‍സി ആന്റ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 വഴി ഇന്ത്യ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധുത നല്‍കാനാണ് ശ്രമിക്കുന്നത്.

രാജ്യത്തെ കേന്ദ്ര ബാങ്കിന് ക്രിപ്‌റ്റോകറന്‍സി വിരുദ്ധ നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ ആശങ്കകള്‍ റിസര്‍വ് ബാങ്ക് തുടക്കം മുതല്‍ മുന്നോട്ട് വെച്ചിരുന്നു. 2008 ലാണ് ബിറ്റ്‌കോയിന്‍ നിലവില്‍ വന്നത്. ഇതിനെയൊരു ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റമായാണ് വികസിപ്പിച്ചത്.

 

 

Latest