Connect with us

DYFI PETITON AGAINST BJP

ബി ജെ പിയുടെ വിദ്വേഷ മുദ്രാവാക്യം: പോലീസ് കേസെടുത്തു

തലശ്ശേരിയില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിക്കിടെയാണ് പ്രകോപന മുദ്രാവാക്യവുമായി ബി ജെ പി പ്രകടനം നടത്തിയത്

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരിയില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തില്‍  മുസ്ലിംങ്ങള്‍ക്കെതിരായ വിദ്വേഷ മുദ്രാവാക്യത്തില്‍ കേസെടുത്തു. ഡി വൈ എഫ് ഐ നല്‍കിയ പരാതിയിലാണ് കണ്ടാലറിയാവുന്ന 25 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്‌.  തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുനാണ് പോലീസില്‍ പരാതി നല്‍കിയത്.

മുസ്ലിംങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയും മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്ന് അറിയിച്ചുമായിരുന്നു ബി ജെ പിയുടെ പ്രകോപന പ്രകടനം. തലശ്ശേരി ടൗണില്‍ നടന്ന പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്.

റാലിക്കിടെ ഉയര്‍ത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കുന്നതാണെന്ന് ഡി വെ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരില്‍ വെറുപ്പ് വളര്‍ത്താനാണ് ശ്രമം. ഇത് അനുവദിക്കാന്‍ കഴിയില്ല. മതേതരം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നല്‍കേണ്ടതുണ്ട്. നാടിന്റെ മത മൈത്രി തകര്‍ക്കാന്‍ സംഘ്പരിവാറിനെ അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

 

 

 

Latest