Connect with us

Kerala

ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രം, തൃശൂരില്‍ യുഡിഎഫ് ജയിക്കും : കെ മുരളീധരന്‍

തൃശൂരില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകും

Published

|

Last Updated

തൃശൂര്‍ | ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമേയുണ്ടാവുള്ളൂവെന്ന് കെ മുരളീധരന്‍. വോട്ടെണ്ണിയാല്‍ ആ പ്രതീക്ഷ മാറും.
തൃശൂരില്‍ താന്‍ ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂരില്‍ കോണ്‍ഗ്രസ് ജയിക്കും. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകും. എല്‍ഡിഎഫ് സഹായിച്ചാലെ സുരേഷ് ഗോപിക്ക് രണ്ടാമതെങ്കിലും എത്താനാകൂ. കേരളത്തില്‍ ബിജെപിക്ക് വട്ടപൂജ്യമായിരിക്കും ലഭിക്കുകയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest