Connect with us

Kerala

ബിജെപിയുടെ കൊലവിളി മുദ്രാവാക്യം; പി ജയരാജന്റെ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു

പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം

Published

|

Last Updated

കണ്ണൂര്‍  | വാക്‌പോര് കനക്കവെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്. ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് സുരക്ഷ കൂട്ടിയത്. പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം

പി ജയരാജനും സ്പീക്കര്‍ എ എന്‍ ഷംസീറിനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ പ്രകടനത്തിനിടെ കൊലവിളി മുദ്രാവ്യാക്യം ഉയര്‍ത്തിയിരുന്നു. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന മുദ്രാവാക്യമാണ് പ്രതിഷേധ പ്രകടനത്തിനിടെ ഉയര്‍ന്നത്. മാഹി പള്ളൂരിലായിരുന്നു പ്രകടനം നടന്നത്.