Connect with us

National

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ബിജെപിയുടെ നയം: മമതാ ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മമതാ ബാനര്‍ജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂര്‍ മണ്ഡലത്തെ അവര്‍ പാക്കിസ്ഥാനാക്കുമെന്നാണ് ബിജെപിയുടെ പ്രചാരണം

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയെ പാക്കിസ്ഥാനോ താലിബാനോ ആക്കാന്‍ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മമതാ ബാനര്‍ജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂര്‍ മണ്ഡലത്തെ അവര്‍ പാക്കിസ്ഥാനാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു മമതാ.

ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയമെന്ന് മമതാ പറഞ്ഞു. ഈ വര്‍ഷം ആദ്യം പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് മമതാ ബാനര്‍ജി പരാചയപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ മമതയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചേ മതിയാകൂ.

എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുയും വേണം. ഇന്ത്യയെ മറ്റൊരു താലിബാന്‍ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാക്കിസ്ഥാനാക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.