National
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വാഗ്ദാനങ്ങള്‍ എഎപിയുടേത് കോപ്പിയടിച്ചത്: മനീഷ് സിസോദിയ
എഎപിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കും. എന്നാല്‍ ബിജെപിയുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും സിസോദിയ
ന്യൂഡല്‍ഹി|ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വാഗ്ദാനങ്ങള്‍ ആം ആദ്മി പാര്‍ട്ടി(എഎപി)യുടേത് കോപ്പിയടിച്ചതാണെന്ന് മുന്‍ ഉപമുഖ്യമന്തി മനീഷ് സിസോദിയ. എഎപിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കും. എന്നാല്‍ ബിജെപിയുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും സിസോദിയ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ആം ആദ്മി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ തൃപ്തിയുണ്ടെങ്കില്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്നാണ് മനീഷ് സിസോദിയയുടെ നിലപാട്.
ഓരോ പദ്ധതിയും എഎപി സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോഴും തടയാന്‍ ശ്രമിച്ചവരാണ് ബിജെപിക്കാര്‍. പരാജയപ്പെട്ടപ്പോള്‍ അവര്‍ അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കി. അതിനുള്ള മറുപടി ഫെബ്രുവരി 5ന് ഡല്‍ഹിക്കാര്‍ നല്‍കുമെന്നും സിസോദിയ വ്യക്തമാക്കി.
---- facebook comment plugin here -----