National
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയാണ് ഇന്ധന നികുതി കുറക്കാന്‍ കാരണം: പി.ചിദംബരം
കഴിഞ്ഞ ദിവസമായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നത്. പലയിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
ന്യൂഡല്‍ഹി| വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയാണ് ഇന്ധന നികുതി കുറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ‘ഉപതെരഞ്ഞെടുപ്പിന്റെ ഉപോല്‍പ്പന്നം’ എന്നാണ് വിലകുറച്ച നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ചിദംബരം പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നത്. പലയിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
ചിദംബരത്തിന്റെ ട്വീറ്റിന് മറുപടിയുമായി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്, അവരുടെ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ ഇടപെടുന്നു എന്നതാണ് ഞങ്ങള്‍ക്കെതിരെയുള്ള ആരോപണമെങ്കില്‍ അത് സ്വീകരിക്കുന്നു എന്നാണ് ധര്‍മേന്ദ്ര പ്രതികരിച്ചത്. ജനങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും മോദി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.