Connect with us

National

ബംഗാളില്‍ ബിജെപിയുടെ സിറ്റിംഗ് എം പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപണം

Published

|

Last Updated

കൊല്‍ക്കത്ത | ബിജെപി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച് ബിജെപിയുടെ സിറ്റിംഗ് എം പി കുനാര്‍ ഹെംബ്രാം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ നിന്നുള്ള ബിജെപി എംപിയാണ് കുനാര്‍. ബിജെപി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണ്. ആദിവാസി വിഭാഗത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും ബിജെപി വിട്ട ശേഷം കുനാര്‍ പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജി നയിച്ച റാലിയിലെത്തിയാണ് കുനാര്‍ ബിജെപ്പിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ബിജെപി ഒരിക്കലും ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കില്ലെന്ന് കുനാര്‍ ഈ കാലയളവില്‍ മനസ്സിലാക്കിയതായി അഭിഷേക് ബാനര്‍ജി പറഞ്ഞു.

എന്നാല്‍ കുനാര്‍ ഔദ്യോഗികമായി ബിജെപിയില്‍ നിന്നോ ലോക്‌സഭയില്‍ നിന്നോ രാജി വെച്ചിട്ടില്ല. ജാര്‍ഗ്രാം ഉള്‍പെടെ ബംഗാളിലെ ഏഴ് സീറ്റുകളിലേക്ക് മെയ് 25 നാണ് വോട്ടെടുപ്പ് നടക്കുക.