Connect with us

comment against prophet

ബി ജെ പിക്കാരുടെ പ്രസ്താവന കലാപമുണ്ടാക്കുന്നത്: സീതാറാം യെച്ചൂരി

ബി ജെ പി കാരണം രാജ്യം മാപ്പ് പറയേണ്ട അവസ്ഥ

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ രാജ്യത്ത് കലാപമുണ്ടാക്കുന്നതാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെകാലമായി ആവശ്യപ്പെടുന്നു. പക്ഷേ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പരാമര്‍ശങ്ങളും. ബി ജെ പി കാരണം ഇന്ത്യാ മാപ്പ് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. ബി ജെ പിയും സര്‍ക്കാറും ഒന്നല്ല. നിയമം നടപ്പിലാക്കുന്നതാണ് സര്‍ക്കാറിന്റെ ഉത്തരവാദിത്തം. ബി ജെ പി നേതാക്കള്‍ പറഞ്ഞതിന് രാജ്യം മാപ്പ് പറയേണ്ട കാര്യമില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

 

 

Latest