himachal pradesh election
ഹിമാചലില്‍ ബി ജെ പിയുടെ കുതിരക്കച്ചവട ഭീഷണി; കോണ്‍ഗ്രസ് എം എല്‍ എമാരെ ഛത്തീസ്ഗഢിലേക്ക് മാറ്റും
കോണ്‍ഗ്രസ് ക്യാമ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങളുണ്ട്. ഇത് ബി ജെ പി മുതലെടുത്ത് എം എല്‍ എമാരെ വിലക്കെടുക്കുമോയെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.
ഷിംല/ ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശില്‍ ഭരണമാറ്റം ഉറപ്പായ പശ്ചാത്തലത്തില്‍, കുതിരക്കച്ചവട നീക്കവുമായി ബി ജെ പി. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എം എല്‍ എമാരെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. 39 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബി ജെ പി 26ലും.
ഛണ്ഡീഗഢ് വഴിയായിരിക്കും എം എല്‍ എമാരെ കോണ്‍ഗ്രസ് ഛത്തീസ്ഗഢിലേക്ക് മാറ്റുക. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഹിമാചലില്‍ മൂന്ന് എം എല്‍ എമാര്‍ ലീഡ് ചെയ്യുന്നുണ്ട്. ഇവരെ ബി ജെ പി സമീപിച്ചിട്ടുണ്ട്.
സ്വതന്ത്രരില്‍ രണ്ട് പേര്‍ ബി ജെ പി വിമതരാണ്. ഇവരാകും ആര് ഭരിക്കണമെന്നത് തീരുമാനിക്കുക. കോണ്‍ഗ്രസ് ക്യാമ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങളുണ്ട്. ഇത് ബി ജെ പി മുതലെടുത്ത് എം എല്‍ എമാരെ വിലക്കെടുക്കുമോയെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.