Kerala
സംസ്ഥാനത്ത് ബി ജെ പിയുടെ വിജയം ഗൗരവത്തോടെ കാണണം: കെ രാധാകൃഷ്ണന്‍
ഇടതുപക്ഷക്കാരുടെ മനസ്സിലും വലതുപക്ഷ ചിന്താഗതി വരുന്നു എന്നത് നിസ്സാരമായി കാണാനാകില്ല.

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പി ഒരു മണ്ഡലത്തില്‍ വിജയം നേടിയതിനെ ഗൗരവത്തോടെ സമീപിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എം പി. ഇടതുപക്ഷക്കാരുടെ മനസ്സിലും വലതുപക്ഷ ചിന്താഗതി വരുന്നു എന്നത് നിസ്സാരമായി കാണാനാകില്ല.
നേരത്തെ വലതുപക്ഷക്കാരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നു. ഇതിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായി കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്റെ ചിന്ത മാറുന്നുവെന്നതിന് ത്രിപുരയും ബംഗാളും ഉദാഹരണമാണ്. പുതിയ തലമുറയ്ക്ക് അനുഭവങ്ങള്‍ കുറവാണെന്ന പ്രശ്‌നവുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇടതുപക്ഷം സമൂഹത്തില്‍ എങ്ങനെ ഇടപെടണമെന്നത് ചിന്തിക്കേണ്ടതുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള എല്‍ ഡി എഫ് സാരഥികളില്‍ ആലത്തൂരില്‍ നിന്ന് മത്സരിത്ത കെ രാധാകൃഷ്ണന് മാത്രമാണ് വിജയം കാണാനായത്.