Connect with us

National

മദ്യനിരോധനത്തില്‍ നിതീഷ് കുമാറിനെതിരെ അഴിമതി ആരോപണവുമായി ബിജെപി

ജെഡിയുവും 10,000 കോടി രൂപയുടെ ഫണ്ട് കൈപ്പറ്റിയതായി ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ആരോപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി|മദ്യനിരോധനത്തില്‍ നിതീഷ് കുമാറിനെതിരെ അഴിമതി ആരോപിച്ച് ബിജെപി. മദ്യ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്യമാഫിയയില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടി ജെഡിയുവും 10,000 കോടി രൂപയുടെ ഫണ്ട് കൈപ്പറ്റിയതായി ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ആരോപിച്ചു.

‘മദ്യമാഫിയ നിതീഷ് കുമാറിനും ജെഡിയുവിനും 10,000 കോടി രൂപ നല്‍കിയെന്നും സംസ്ഥാനത്ത് അഴിമതിയാണ് നടന്നതെന്നും സര്‍ക്കാര്‍ മദ്യമാഫിയയുടെ കൂട്ടുകെട്ടില്‍ മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ചൗധരി കൂട്ടിചേര്‍ത്തു.

 

Latest