Connect with us

5 state election

ലഖിംപൂരിലും ഹഥ്‌റാസിലും ഉന്നാവോയിലുമെല്ലാം ബി ജെ പി മുന്നേറ്റം

മഥുര, അയോധ്യ, വാരാണസി എന്നിവിടങ്ങളിലും സ്ഥിതി മാറ്റമില്ല

Published

|

Last Updated

ലഖ്‌നൗ | തിരിച്ചടി ഭയന്നിരുന്ന ലഖിംപൂര്‍ ഖേരിയിലും ഹഥ്‌റാസിലും ഉന്നാവോയിലുമെല്ലാം വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബി ജെ പിയുടെ മുന്നേറ്റം. യു പിയിലെ കര്‍ഷക സമരത്തിന്റെ കേന്ദ്രമായിരുന്നു ലഖിംപുര്‍ ഖേരി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകരെ വാഹനമിടിച്ച് കൊന്ന സ്ഥലമാണ് ലഖിംപൂര്‍. എന്നാല്‍ ഇവിടത്തെ മണ്ഡലങ്ങളില്‍ ബി ജെ പി തന്നെ മുന്നിട്ട് നില്‍ക്കുകയാണ്.

ദളിത് പെണ്‍കുട്ടികള്‍ പീഡിനത്തിന് ഇരയായി കൊല്ലപ്പെട്ട ഉന്നാവോയിലും ഹഥ്്‌റാസിലുമെല്ലാം ബി ജെ പി മുന്നേറുന്നുവെന്ന് വോട്ടിംഗ് ഫലത്തിന്റെ ആദ്യ സൂചനകള്‍ കാണിക്കുന്നു.  ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളായ മഥുര, അയോധ്യ, വാരാണസി എന്നിവിടങ്ങളിലും അവര്‍ മുന്നിട്ട് നില്‍ക്കുന്നു.

Latest