Connect with us

National

നാഗാലാന്‍ഡില്‍ ബിജെപി സഖ്യ തേരോട്ടം; 50 ഇടങ്ങളില്‍ മുന്നേറ്റം തുടരുന്നു

എന്‍പിഎഫ് 6 കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ലീഡ്

Published

|

Last Updated

കൊഹിമ |  നാഗാലാന്‍ഡില്‍ 50 ഇടങ്ങളില്‍ ബിജെപി സഖ്യത്തിന്് മുന്നേറ്റം. എന്‍പിഎഫ് 6 കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ലീഡ്. നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യവും നാഗാ പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസുമാണ് മത്സരരംഗത്തുള്ളത്. എന്‍ഡിപിപി ബിജെപി സഖ്യം അധികാരം നിലനിര്‍ത്തുമെന്നാണ് സൂുചനകള്‍.

നാഗാലാന്‍ഡില്‍ കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി ജെ പി ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്. എന്‍ ഡി പി പി 40 സീറ്റിലും ബി ജെ പി 20 സീറ്റിലുമാണ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ട് 22 സീറ്റിലുമാണ് ജനവിധി തേടിയത്.