Connect with us

Loksabha Elections 2014

195 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; 34 കേന്ദ്ര മന്ത്രിമാർ പട്ടികയിൽ; മോദി വാരാണസിയിൽ തന്നെ

പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 195 സിറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുണ്ട്.കൂടാതെ 47 യുവജനങ്ങളും 18 ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും ഇക്കുറി മത്സരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. നരേന്ദ്ര മോദി വാരാണസിയില്‍ നിന്നാണ് ജനവിധി തേടുക.

തിരുവനന്തപുത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങളിലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണി, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, തൃശ്ശൂരില്‍ സുരേഷ് ഗോപിയുമാണ് മത്സരിക്കുക.

കാസര്‍ഗോഡ്- എംഎല്‍ അശ്വിനി,കണ്ണൂര്‍- സി രഘുനാഥ് ,വടകര- പ്രഫുല്‍ കൃഷ്ണ, കോഴിക്കോട്- എം.ടി. രമേശ്, മലപ്പുറം -ഡോ അബ്ദുള്‍ സലാം, പൊന്നാനി -നിവേദിത, സുബ്രഹ്മണ്യം, പാലക്കാട് -സി കൃഷ്ണകുമാര്‍ എന്നിവരാണ് കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നവര്‍

34 കേന്ദ്ര മന്ത്രിമാരും ലോക്സഭ സ്പീക്കറും അടക്കമുള്ളവർ ഉൾപ്പെടുന്ന  195 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് പുറത്തുവിട്ടത്.

Latest