Connect with us

no vote to bjp

ബി ജെ പി കര്‍ഷക വിരുദ്ധര്‍; വോട്ട് ചെയ്യരുതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദ്ദേശിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി കര്‍ഷക വിരുദ്ധരാണെന്നും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വോട്ടുചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇരുസംസ്ഥാനങ്ങളിലും പ്രചാരണത്തിന് തുടക്കമിട്ട് സംയുക്ത കിസാന്‍ മോര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഡല്‍ഹി അതിര്‍ത്തികളില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം നടത്തിയ 32 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

കൊവിഡിനെത്തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും റാലികളും ആള്‍ക്കൂട്ടങ്ങളും അനുവദിച്ചിട്ടില്ലാത്തതിനാല്‍ ലഘുലേഖകള്‍ വിതരണം ചെയ്താണ് പ്രചാരണത്തിന് തുടക്കമിടുന്നത്. ഈ ലഘുലേഖ ഓരോ കര്‍ഷകരോടും തങ്ങളുടെ അയല്‍പ്പങ്ങളില്‍ വിതരണം ചെയ്യാനും വോട്ട് തേടി എത്തുന്ന ബി ജെ പി നേതാക്കളോട് ഇതിലുള്ള ചോദ്യങ്ങള്‍ ചോദിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദ്ദേശിക്കില്ല.

Latest