National
വഖഫ് നിയമ ഭേദഗതി; മുഖം രക്ഷിക്കാന്‍ പ്രചാരണവുമായി ബി ജെ പി
അനില്‍ ആന്റണി അടക്കമുള്ളവരെ അണിനിരത്തിയാണ് ഇതിനായി പരിപാടി തയ്യാറാക്കുന്നത്

ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ശക്തമായിരിക്കെ മുഖം രക്ഷിക്കാന്‍ ബി ജെ പി രംഗത്തിറങ്ങുന്നു. വഖഫ് ഭേദഗതി മുസ്്‌ലിം വിരുദ്ധ നീക്കമാണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് രാജ്യ വ്യാപക പ്രചാരണത്തിന് ബി ജെ പി തയ്യാറെടുക്കുന്നത്.
അനില്‍ ആന്റണി അടക്കമുള്ളവരെ അണിനിരത്തിയാണ് ഇതിനായി പരിപാടി തയ്യാറാക്കുന്നത്. മണ്ഡലങ്ങള്‍ തോറും വീട് കയറി പ്രചാരണം നടത്താനാണ് നീക്കം. സ്ത്രീകളെ ഉള്‍പ്പെടുത്തി നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി മുസ്ലിം വനിതകളുമായി നേരിട്ട് ആശയ വിനിമയം നടത്താനാണ് തീരുമാനം. ഇതിനായി വിപുലമായ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും.
രാധ മോഹനന്‍ അഗര്‍വാള്‍, അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ധിഖി എന്നിവര്‍ക്കാണ് പ്രചാരണ പരിപാടിയുടെ ചുമതല. ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. അരവിന്ദ് മേനോനാണ് പ്രചാരണത്തിന്റെ കേരളം അടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല.