Connect with us

National

ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ബിജെപി; എഴുതി നല്‍കണമെന്ന് തിപ്ര മോത

അതേസമയം, തിപ്ര മോതക്കായി സിപിഎം-കോണ്‍ഗ്രസ് സഖ്യവും ചരട് വലി തുടങ്ങിയെന്നാണ് അറിയുന്നത്

Published

|

Last Updated

അഗര്‍ത്തല |  സഖ്യത്തിന് തിപ്ര മോത മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയാറെന്ന് ബിജെപി .ഗ്രേറ്റര്‍ തിപ്രാലാന്‍ഡ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് ബിജെപി വക്താവ് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ആരുമായും സഖ്യമാകാമെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന ഉറപ്പുകള്‍ എഴുതി നല്‍കണമെന്നും തിപ്ര മോത  ഉപാധിവെച്ചിരുന്നു. അതേസമയം, തിപ്ര മോതക്കായി സിപിഎം-കോണ്‍ഗ്രസ് സഖ്യവും ചരട് വലി തുടങ്ങിയെന്നാണ് അറിയുന്നത്. തിപ്ര മോത നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും.

ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തിപ്രമോതയുടെ നിലപാട് നിര്‍ണായകമാകും. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്കാണ് തിപ്രമോത 42 സീറ്റുകളിലും മത്സരിച്ചത്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാര്‍ട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.

 

Latest