Connect with us

National

മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയിലെ ബാനറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം

അബദ്ധം മനസ്സിലായതോടെ പ്രവര്‍ത്തകര്‍ ഫോട്ടോ മാറ്റി

Published

|

Last Updated

മാണ്ഡ്‌ല | മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിച്ച ബാനര്‍.  മാണ്ഡ്‌ല ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഫാഗന്‍ സിംഗിന്റെ ഫോട്ടോയാണ് റാലിയിലെ ബാനറില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ഫാഗന്‍ സിംഗിന്റെ ഫോട്ടോയും അബദ്ധത്തില്‍ കയറിക്കൂടിയത്.

അബദ്ധം മനസ്സിലായതോടെ പ്രവര്‍ത്തകര്‍ ഫാഗന്‍ സിംഗിന്റെ ഫോട്ടോ മാറ്റി. പകരം കോണ്‍ഗ്രസ് എംഎല്‍എ രാജനീഷ് ഹര്‍വാന്‍ഷ് സിംഗിന്റെ ഫോട്ടോ വെച്ച് മറച്ചു. വേദിയില്‍ സ്ഥാപിച്ച ബാനറില്‍ നിന്ന് ബിജെപി നേതാവിന്റെ ഫോട്ടോ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യപ്രദേശിലെ ജബല്‍പൂരിലെ മെഗാറാലിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മണ്ഡ്‌ലയിലെ ധനോരയില്‍ റാലി സംഘടിപ്പിക്കുന്നത്. നാല് ഘട്ടങ്ങളായാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. ശേഷം ഏപ്രില്‍ 26, മെയ് 7, മെയ് 13 തീയതികളിലും തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശില്‍ 29 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. 2019 ല്‍ ബിജെപി 28 സീറ്റുകളിലും വിജയിച്ചിരുന്നു. ചിന്ദ്വാര മണ്ഡലത്തില്‍ മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ജയിക്കാനായത്.

Latest