Connect with us

National

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബിജെപി സ്ഥാനാർത്ഥി മരിച്ചു

ജമ്മു കശ്മീരിലെ സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു സയ്യിദ് മുഷ്താഖ് ബുഖാരി.

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കാശ്മീരിലെ സുരന്‍കോട്ട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സയ്യിദ് മുഷ്താഖ് അഹമ്മദ് ബുഖാരി ഹൃദയസ്തംഭനം മൂലം മരിച്ചു.ഇന്ന് രാവിലെ പൂഞ്ച് ജില്ലയിലെ സ്വവസതിയിലാണ് മരണം സംഭവിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു ബുഖാരി. സെപ്റ്റംബര്‍ 25-നാണ് സൂരന്‍കോട്ട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്.

പൂഞ്ച് ജില്ലയിലെ സൂരന്‍കോട്ടില്‍നിന്നും രണ്ടുതവണ ബുഖാരി എംഎല്‍എ ആയിട്ടുണ്ട്.
40 വര്‍ഷത്തോളം നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തനകനും മുന്‍മന്ത്രിയുമായിരുന്ന ബുഖാരി 2023ലാണ് ബിജെപിയില്‍ അംഗമായത്.

ബുഖാരിയുടെ മരണത്തോടെ ജമ്മു-കശ്മീരില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പറഞ്ഞു.

Latest