National
കര്‍ണാടകയില്‍ റീ കൗണ്ടിങ്ങില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു; ആശ്വാസ ജയം വെറും 16 വോട്ടിന്
ബിജെപി സ്ഥാനാര്‍ത്ഥി സി കെ രാമമൂര്‍ത്തിക്കാണ് റീകൗണ്ടിങ്ങില്‍ വിജയം ലഭിച്ചത്.
ബെംഗളുരു | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയനഗറില്‍ നടന്ന റീ കൗണ്ടിങ്ങില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി സി കെ രാമമൂര്‍ത്തിക്കാണ് റീകൗണ്ടിങ്ങില്‍ വിജയം ലഭിച്ചത്. സംസ്ഥാനത്ത കനത്ത പരാജയമാണ് ബിജെപിക്കുണ്ടായത്. ഇതിനിടെയാണ് നിനച്ചിരിക്കാത്ത ജയം
16 വോട്ടിനാണ് ഇയാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലുണ്ടായിരുന്ന ഏകസംസ്ഥാനമായിരുന്നു കര്‍ണാടക. ഇവിടെയും പരാജയപ്പെട്ടതോടെ ബിജെപി ദക്ഷിണേന്ത്യയില്‍ ഒരിടത്തും അധികാരത്തിലില്ലാത്ത പാര്‍ട്ടിയായി. നരേന്ദ്രമോദിയും അമിത് ഷായും രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചിട്ടും പാര്‍ട്ടിക്ക് രക്ഷയുണ്ടായില്ല
---- facebook comment plugin here -----