Kerala
കേരളത്തിൽ 12 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളായി; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരൻ, തൃശൂരിൽ സുരേഷ്ഗോപി, പത്തനംതിട്ടയിൽ അനിൽ ആന്റണി
കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കും.
ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 195 മണ്ഡലങ്ങളിലെ ആദ്യ ഘട്ട പട്ടികയിലാണ് കേരളത്തിലെ 12 മണ്ഡലങ്ങൾ ഉൾപ്പെട്ടത്.
ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ജനവിധി തേടും. തൃശൂരിൽ നേരത്തെ പറഞ്ഞുകേട്ടതുപോലെ നടൻ സുരേഷ് ഗോപി മത്സരിക്കും. പത്തനംതിട്ടയിൽ, അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനിൽ ആന്റണിയാണ് സ്ഥാനാർഥി.
കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കും. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനാണ് ജനവിധി തേടുക.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍:
കാസര്‍കോട്- എം.എല്‍. അശ്വിനി
കണ്ണൂര്‍- സി. രഘുനാഥ്
വടകര- പ്രഫുല്‍ കൃഷ്ണ
കോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാര്‍