Connect with us

kerala bjp

ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍; തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാകും

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Published

|

Last Updated

കൊച്ചി |  ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.വസ്തുത അന്വേഷണ സംഘം നിയോജകമണ്ഡലം തലം മുതല്‍ കണ്ടെത്തിയ വീഴ്ചകളും സ്വരൂപിച്ച അഭിപ്രായങ്ങളും യോഗം പരിശോധിക്കും.

തോല്‍വിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുതലുള്ള നേതാക്കള്‍ക്കെതിരായ ആക്ഷേപങ്ങളും കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കപ്പെടാനാണ് സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരായ കണ്ടെത്തലുകള്‍ യോഗത്തില്‍ കൃഷ്ണദാസ് പക്ഷം ഉന്നയിച്ചേക്കും.

അതേസമയം നിയോജകമണ്ഡലം, ജില്ലാ സംസ്ഥാന ഘടകങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളില്‍ കോര്‍കമ്മിറ്റി തീരുമാനമെടുക്കും. നടപടി സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കിയ ശേഷം സംസ്ഥാന ഭാരവാഹി യോഗത്തിന് വിടും.

 

Latest