National
യു പിയില്‍ ബിജെപിക്ക് കനത്ത പ്രഹരം; റിത ബഹുഗുണ ജോഷിയുടെ മകന്‍ എസ് പിയില്‍
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് അസംഗഢിലെ റാലിക്കിടെ ഇക്കാര്യം അറിയിച്ചത്
![](https://assets.sirajlive.com/2022/03/mayangey.jpg)
ലഖ്‌നൗ| ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് അസംഗഢിലെ റാലിക്കിടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയിരിക്കെയാണ് ബിജെപിക്ക് കനത്ത് തിരിച്ചടിയായി മായങ്കിന്റെ എസ് പി പ്രവേശം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന് ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മകന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പില്‍ റിത ബഹുഗുണ ജോഷി ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. ഏഴിനാണ് യുപി തിരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫലപ്രഖ്യാപനം