Kerala
പാലക്കാട്ടെ ബി ജെ പി തോല്‍വി; കെ സുരേന്ദ്രനെ കൈവിട്ട് വി മുരളീധരനും
സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായി
തിരുവനന്തപുരം | പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍.
പാലക്കാട്ടെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായ പശ്ചാത്തലത്തിലാണ് താങ്ങായിരുന്ന വി മുരളീധരനും സുരേന്ദ്രനെ കൈവിടുന്നത്. അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
കെ സുരേന്ദ്രനും വി മുരളീധരനും തമ്മില്‍ കുറച്ചുനാളായി ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങള്‍ക്ക് വി മുരളീധരന്‍ നിശബ്ദ പിന്തുണ നല്‍കുന്നുവെന്നാണ് സൂചന. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരന്‍ സജീവമായിരുന്നില്ല.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ഒഴിഞ്ഞ് നിന്നു. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വി മുരളീധരന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. സംസ്ഥാന പ്രസിഡന്റ് മറുപടി പറയുമെന്നും തനിക്ക് ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബി ജെ പി മറ്റന്നാള്‍ അവലോകന യോഗം ചേരും.