Connect with us

National

മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം തീരുമാനിക്കുമെന്ന് ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍

ശക്തമായ തിരിച്ചുവരവിനാണ് ബി ജെ പി ഡല്‍ഹിയില്‍ തയ്യാറെടുക്കുന്നത്.

Published

|

Last Updated

 

ന്യൂഡല്‍ഹി|  കേവല ഭൂരിപക്ഷ പിന്നിട്ടതോടെ ഡൽഹിയിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബി ജെ പി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

എ എ പി, ബി ജെ പി, കോണ്‍ഗ്രസ്സ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എ എ പി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബി ജെ പിക്ക് അനുകൂലമാണ് ഇതോടെ 27 വര്‍ഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡല്‍ഹിയില്‍ തയാറെടുക്കുന്നത്. 19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിച്ചിരുന്നു.

Latest