Connect with us

Kerala

തലശ്ശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലറെ അയോഗ്യനാക്കി

സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ ഒന്നാം പ്രതിയായ ലിജേഷ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്

Published

|

Last Updated

കണ്ണൂര്‍ |  തലശ്ശേരിയില്‍ ബിജെപി നഗരസഭാ കൗണ്‍സിലറെ അയോഗ്യനാക്കി. മഞ്ഞോടി വാര്‍ഡ് കൗണ്‍സിലര്‍ കെ ലിജേഷിനെയാണ് അയോഗ്യനാക്കാന്‍ തീരുമാനമായത്. തുടര്‍ച്ചയായി ആറുമാസത്തിലധികമായി നഗരസഭാ യോഗത്തില്‍ പങ്കെടുക്കാത്തതിനാലാണ് നടപടി..അയോഗ്യനാക്കരുതെന്നാവശ്യപ്പെട്ട് ലിജേഷ് അപ്പീല്‍ നല്‍കിയെങ്കിലും കൗണ്‍സില്‍ തളളുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ ഒന്നാം പ്രതിയായ ലിജേഷ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

ലിജേഷിനെ അയോഗ്യനാക്കിയ വിവരം കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് വഴി അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ട് 91(1)(കെ) വകുപ്പ് പ്രകാരമാണ് ലിജേഷിനെ അയോഗ്യനാക്കിയതെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ് പറഞ്ഞു.

 

Latest